ഒരു 'കുട്ടി' കോമഡി ;
അബ്ദുള്ളക്കുട്ടി ആണല്ലോ ഇപ്പോഴത്തെ സംസാര വിഷയം .
എന്റെ ഒരു അനുഭവം പറയാം.
കണ്ണൂരിലെ അന്യനാട്ടുകാർ കൂടുതലുള്ള ഒരു കോളേജ്.
ഞാൻ കോളേജിൽ അത്യാവശ്യം ഒരു തല്ലിപ്പൊളി ആണ് ..., പാർട്ടി ഗ്രാമത്തിൽ നിന്നും വരുന്നവൻ & ലോക്കൽ FRIENDS .. ഒക്കെ ഉള്ളത് കാരണം എന്റെ കാര്യത്തിൽ SFI ക്കാർ ഇടപെട്ടില്ല.
ചെങ്കോട്ടയിലെ കോളേജിൽ മറ്റു പാർട്ടിക്കാർ ജയിച്ചാൽ , അത് കമ്മ്യൂണിസ്റ്റുകൾക്ക് നാണക്കേടാണ്.
എന്നാൽ എലെക്ഷൻ നടക്കണം , SFI ജയിക്കണം.
SFI ക്ക് എതിരെ ആര് നിന്നാലും , അവർ ജയിക്കും .
SO , ആരും നിൽക്കാറില്ല.
അങ്ങിനെയിരിക്കെ ഇലെക്ഷൻ വന്നു.
സ്വന്തമായി ഒരു ടീം ഉള്ളതുകൊണ്ട് തന്നെ Time pass ആയി ഞാൻ മത്സരിക്കാൻ തീരുമാനിച്ചു.
യൂണിയൻ ഇൽ ബന്ധമില്ലാത്ത POST ആയ BUS-REP ആയാണ് ഞാൻ നിൽക്കാൻ തീരുമാനിച്ചത്.
എന്നിട്ടും SFI ക്കാർ എതിർത്തപ്പോൾ , "ഞാൻ SFI ക്കു വേണ്ടി നിൽക്കാം , SFI CANDIDATE നെ പിൻവലിക്കുക ", എന്ന് ഞാൻ പറഞ്ഞപ്പോൾ ... അവർക്ക് ഉത്തരം മുട്ടി.
രണ്ടു ദിവസം കഴിഞ് എന്നെക്കാണാൻ ഒരു നേതാവ് വന്നു ....
....അങ്ങിനെ അബ്ദുള്ളക്കുട്ടിയുമായി പൊരിഞ്ഞ രഹസ്യ ചർച്ച.
ഞാൻ പറഞ്ഞു ,
"LIFE ഇൽ ഞാൻ ഇനി മത്സരിക്കില്ല. & സിപിഎം നു മോശമായി ഒരിക്കലും ഒന്നും ചെയ്യില്ല... എന്ന് എന്നെ അറിയുന്ന എല്ലാർക്കും അറിയാം....
SO , എന്നെ SFI സ്ഥാനാർഥി ആക്കുക ...".
അബ്ദുള്ളക്കുട്ടി ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞെങ്കിലും , ഞാൻ വിട്ടുകൊടുത്തില്ല .
എന്തും ചിരിച്ചുകൊണ്ട് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാവാകാൻ യോഗ്യതയില്ലാത്ത ഒരു സ്ത്രൈണ സ്വഭാവക്കാരൻ എന്നാണ് എനിക്ക് തോന്നിയത് .
എന്നെക്കണ്ട് , മറ്റ് 'SFI വിരുദ്ധർ' മത്സരിക്കില്ല എന്ന് ഞാൻ ഉറപ്പു പറഞ്ഞു ..
അങ്ങിനെ എന്നെ നേരെയാക്കാൻ ശ്രമിച്ചു ശ്രമിച്ചു ... സമയം 4:45 PM ആയി.
കുട്ടി ഞെട്ടി എണീറ്റു ...
5:10 ന് ഉള്ള കണ്ണൂർ എക്സ്പ്രസ്സ് ന് TVM പോണം. കുട്ടി പോയി .
....
ഞാൻ ഫ്രണ്ട്‌സ് നോട് അബ്ദുള്ളക്കുട്ടിയെ മലർത്തിയടിച്ച ബഡായ് പറഞ്ഞോണ്ടിരിക്കുമ്പോൾ , എന്നെ നന്നാക്കാൻ അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്ന SFI ക്കാർ വന്ന് ഇങ്ങനെ പറഞ്ഞു ...
...
"15 മിനിറ്റ് ... അബ്ദുള്ളക്കുട്ടിയെ കണ്ണൂരിൽ എത്തിക്കണം ...നിനക്കേ കഴിയൂ ..."...
ഞാൻ ... പിന്നെ OK ന്ന് പറഞ്ഞു...
.....
YAMAHA RX 100 START ചെയ്യുമ്പോൾ , കുട്ടിയോട് ഞാൻ കണ്ണടച്ച് പിടിച്ചിരിക്കാൻ പറഞ്ഞു ...
......കുട്ടിയെ ട്രെയിനിൽ കയറ്റിവിട്ടു...
മറ്റെല്ലാ SEAT ലും SFI എതിരില്ലാതെ ജയിച്ചപ്പോൾ ,
ഞാൻ എതിർ സ്ഥാനാർഥി ആയതുകൊണ്ട് മാത്രം SFI ജയിക്കും എന്ന് പോലും ചിലർ വിചാരിച്ചു.... BET അടിച്ചു...
ഞാൻ എലെക്ഷനിൽ ജയിച് , രാജിവെച് ... BUS REP ആയി പ്രവർത്തിച്ചു.
ഈയിടെ വേറൊരു തമാശ ഉണ്ടായി ....
എന്റെ COLLEGEMATE ന്റെ MARRIAGE നു പോയി....
FULL BLOCK ....
സ്പീഡിൽ പോയാൽ മാത്രമേ മുഹൂർത്തത്തിന് എത്തുകയുള്ളൂ...
കോളേജ് ലെ എന്റെ സ്പീഡ് അറിയുന്ന വരൻ എന്നോട് കാർ എടുക്കാൻ പറഞ്ഞു....
കാറിൽ ഉണ്ടായിരുന്ന കുറെ ഗേൾസ് നെ ഇറക്കി ,
. .....
വരൻ, കാമറ മാൻ ,അവന്റെ എളേപ്പൻ ....തുടങ്ങിയവരെ മാത്രം കയറ്റി .... പറപ്പിച് , മുഹൂർത്തം തീരുന്നതിനു 5 മിനിറ്റ് മുന്നേ മണ്ഡപത്തിലേക്ക് കാർ ഓടിച്ചു കയറ്റി ....
....സ്പീഡ് രാജ....
NB :
കോളേജിൽ സ്വന്തം പേരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിയിട്ടുണ്ട്,
2 പ്രാവശ്യം ഡ്രൈവിംഗ് ലൈസെൻസ് എടുത്തിട്ടുണ്ട്.
No comments:
Post a Comment