Showing posts with label കൈ പൊട്ടിക്കും. Show all posts
Showing posts with label കൈ പൊട്ടിക്കും. Show all posts

20.5.19

'സത്യ'രാജ് ഡാ

'സത്യ'രാജ് ഡാ ;
-----------------
ഞാൻ ഒരിക്കൽ INSPIRED ആയിട്ടുള്ള ഒന്നും കളയാറില്ല.
10 വയസ്സിൽ പഠിക്കാൻ വാടകക്കെടുത്ത സൈക്കിൾ , കഴിഞ്ഞ വര്ഷം ഞാൻ വീട്ടിൽ ഇല്ലാത്തപ്പോഴാണ് DAD അണ്ണാച്ചിക്ക് കൊടുത്തത് .
ചെറുപ്പത്തിൽ വാങ്ങിയ ചിത്രകഥകൾ , 1000 CASSETTES ... തുടങ്ങിയവ ഇന്നും കയ്യിലുണ്ട്.
ഞാൻ  3rd ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിലെ ഒരു ചെറുപ്പക്കാരൻ ഒരു ചിത്രകഥ വായിക്കാൻ കൊണ്ട് പോയിട്ട് തിരിച്ചു തന്നില്ല.

ഞാൻ അയാളെ എവിടെ കണ്ടാലും അത് ചോദിക്കും.
അങ്ങിനെ ഒരു ദിവസം കുറെ ആൾക്കാരുടെ മുന്നിൽ വച്ച്
അയാൾ ;" അത് എവിടെയോ കളഞ്ഞു പോയി ..., നിനക്ക് പുതിയത് വാങ്ങിത്തരാം "എന്ന് പറഞ്ഞു.

ഞാൻ : " എനിക്ക് അത് തന്നെ വേണം ."

അയാൾ : "അത് കിട്ടിയില്ലേൽ എന്ത് ചെയ്യും ?",

ഞാൻ : " അടിച്ചു കൈ പൊട്ടിക്കും ",

..... ഞാൻ ഈ പറഞ്ഞത് വലിയ പ്രശ്നം ആയി.
നാട്ടിലെല്ലാരും ഈ കാര്യം അറിഞ്ഞു ...
....ഞാൻ കാര്യമാക്കിയില്ല .

വര്ഷങ്ങള്ക്കു ശേഷം ഇന്ന് അയാളെ ഞാൻ പരിയാരം മെഡിക്കൽ കോളേജിൽ വച്ച് കണ്ടു ...
അയാളുടെ ഇടതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട് തൂങ്ങിക്കിടക്കുന്നു ..
എന്നെ കണ്ടാലും മനസ്സിലാക്കാൻ സാധ്യത ഇല്ലെങ്കിലും ,ഞാൻ അയാളെ കാണാതെ മാറി നടന്നു ,,,

... സത്യം മാത്രം പറയുന്ന , പറഞ്ഞതെല്ലാം സത്യം ആകുന്ന സത്യരാജ് ഡാ .,,