3.6.19

ഒന്നാം ക്ലാസ്സിൽ , ഇങ്ങനെ

ഒന്നാം ക്ലാസ്സിൽ , ഇങ്ങനെ ....;
-----------------------------
എന്റെ വീട്ടിൽ നിന്നും സ്കൂളിലേക്ക് 2 KM ഉണ്ടായിരുന്നു.
വിജനമായ വഴിയിലൂടെ ആരും ഒറ്റയ്ക്ക് പോകാറില്ല.
SO , എന്നെ വീടിനടുത്തുള്ള മുതിർന്ന ക്ലാസ് ലെ 2 ചേച്ചിമാരെ ഏൽപിച്ചു.
പോകുന്ന വഴിയിൽ SSLC തോറ്റവർ കാത്തു നിന്ന് എന്നോട് DOUBTS ചോദിക്കുമായിരുന്നു.
( SSLC കാർക്ക് പാർട്ടിക്കാർ കോച്ചിങ് കൊടുത്തിരുന്നത് രാത്രി എന്റെ വീട്ടിൽ വച്ചായിരുന്നതിനാൽ , ദിവസേന കേട്ട് ... കേട്ട് ... എനിക്ക് അതെല്ലാം മനഃപാഠമായി.)

ഇത്‌ കാണുന്ന നാട്ടുകാർ ഞാൻ എന്തോ സംഭവം ആകും എന്ന് ഉറപ്പിച്ചു.
ഒന്നാം ക്ലാസ്സിൽ എന്റെ സ്കൂളിൽ എനിക്ക് മാത്രമേ അലൂമിനിയം പെട്ടി ഉണ്ടായിരുന്നുള്ളു ...
ഇതൊക്കെ കൊണ്ട് തന്നെ എല്ലാവരും എന്നെ ഒരു അത്ഭുതജീവിയെ പോലെ കണ്ടു .

എന്നെ കൂടെ കൊണ്ടുപോകുന്നത് ഒരു 'ഗമ' ആയി ആ ചേച്ചികൾക് തോന്നിയതിനാൽ
, ഞാൻ ഓരോരുത്തരുടെയും കൂടെ ആണെന്ന് അവർ സ്വയം തീരുമാനിച് അടികൂടുമ്പോൾ, ആൺകുട്ടികൾ എന്നെ കളിയാക്കാൻ തുടങ്ങി .
അങ്ങിനെ ചേച്ചിമാരെ ഒഴിവാക്കാൻ ഞാൻ സ്കൂളിലേക്ക് LATE ആയി പോകാൻ തുടങ്ങി ...
LATE ആയത്തുകാരണം എളുപ്പവഴി ആയി കുറെ ആൾക്കാർ അപകടത്തിൽ മരിച്ച ഒരു പറമ്പിലൂടെയായിരുന്നു ഓടി പോകാറുള്ളത്.
എങ്കിലും ഞാൻ 10:30 ക്ക് എത്തിയതിനു ശേഷമേ ക്ലാസ് തുടങ്ങിയിരുന്നുള്ളു.

ഏറ്റവും രസം അതല്ല ,
എന്റെ പേരിൽ അടിതുടങ്ങിയ ഗേൾസ് ഇൽ ഒരുവൾ ആത്മഹത്യ ചെയ്തു .

എന്നെ ആ നാട്ടിൽ നിന്നും മാറ്റി .

No comments:

Post a Comment