12.6.19

കൗമാരത്തിലെ വെള്ളിമൂങ്ങകൾ

കൗമാരത്തിലെ വെള്ളിമൂങ്ങകൾ ;
--------------------------------------------------------
എറണാകുളം  ഉള്ളപ്പോൾ , ONLINE JOB ആയതുകൊണ്ട്  പ്രത്യേകിച്ച്  പണി  ഒന്നും  ഇല്ലാത്തതുകൊണ്ട്  തന്നെ  ,എല്ലാ  മേഖലകളിലും  ബന്ധപെട്ടു  കാര്യങ്ങൾ  നേരിട്ടറിയാൻ  ശ്രമിച്ചിട്ടുണ്ട് .

അങ്ങിനെ  ഒരിക്കൽ  ഒരു  'വെള്ളിമൂങ്ങ -ഇരുതല  മൂരി ' TEAM ന്റെ  കൂടെ  നടന്നിട്ടുണ്ട് . കുറെ  'ബഡായ് ' TEAMS നെ  കാണാം , ചിലവെല്ലാം  FREE, CAR ഇൽ പല  സ്ഥലങ്ങളിലേക്കും TOUR......ഞാൻ സ്വപ്നം കണ്ടിരുന്ന ഈ  LIFE ആസ്വദിച്ചു കുറെ കാലം ജീവിച്ചു....

ഇതൊരു DOUBLE GAME ആണ് .....SELLER & BUYER ഒരു  TEAM തന്നെ  ആയിരിക്കും . ഇടയിലുള്ളവരുടെ  CASH ആണ്  പോകുക .

ഒരിക്കൽ  അംബാനി  വെള്ളിമൂങ്ങയെ  വാങ്ങാൻ  TAJ ഇൽ  ഉണ്ടെന്നറിഞ്ഞു  പോയി , ആർക്കും  കാണാൻ  പറ്റിയില്ല .( ശരിക്കും വന്നോ  എന്ന്  ദൈവത്തിനറിയാം ..)...അല്ലേലും  ഈ  BUISNESS ഇൽ വരുന്നവർ പറയുന്ന 'വലിയ കാര്യങ്ങളിൽ'  ആരും  സംശയം  പ്രകടിപ്പിക്കുന്നത്  പോലും  കണ്ടിട്ടില്ല ..(..ചിലപ്പോൾ ബിരിയാണി കിട്ടിയാലോ )..

നല്ലൊരു  നാളേക്ക്  വേണ്ടി  ,നിധി  അന്വേഷിച്ചു  നടക്കുന്ന , പറയുന്ന  ഒന്നിനും  തെളിവുകൾ  ആവശ്യമില്ലാത്ത  ഒരു  സ്വപ്ന  ലോകം . അങ്ങിനെ കുറെ  നടന്നപ്പോൾ   എനിക്ക്  മടുത്തു .,,,ഞാൻ  ആ ടീം വിട്ടു.

അങ്ങിനെ  , കുറച്ചു  മാസങ്ങൾ  കഴിഞ്ഞപ്പോൾ , അവരുടെ  ഫോൺ  വന്നു .; ഇടുക്കിയിൽ  പോയി  വരുന്ന  വഴി  CASH ഇല്ലാത്തതുകൊണ്ട്  എവിടെ  നിന്നോ  വാഴക്കുല  കട്ടുതിന്നു  വിശപ്പടക്കി  വരുമ്പോൾ , CAR ഇൽ  പെട്രോൾ  തീർന്നു . ഒരാളുടെ  കയ്യിലും  CASH ഇല്ലാ. കാട്ടുവഴിയിൽ സമയം സന്ധ്യ ആകുന്നു .
ഞാൻ  ആ  AREA യിലെ  ഒരു  FRIEND നെ  വിളിച്ചപ്പോൾ  ,  അവർ  നിൽക്കുന്ന  ROAD ലൂടെ അവൻ  ബസിൽ  പോകുന്നു . ആ  ബസ്  അവർ  തടഞ്ഞു  1000/- വാങ്ങി . അവരൊക്കെ  ഇപ്പൊ ഓരോ  വഴിക്കായി .
...ഒരാളുടെ  ശരിയായ  സ്വഭാവം മോശം  അവസ്ഥയിലെ മനസ്സിലാകുകയുള്ളു....


No comments:

Post a Comment