20.5.19

'രാജ' ഒരു തടവ് സൊന്നാൽ ......;

'രാജ' ഒരു തടവ് സൊന്നാൽ ......;
----------------------------
വർഷങ്ങൾക്കു മുന്നേ ഞാൻ പിലാത്തറ UP സ്‌കൂളിൽ പഠിക്കുന്ന സമയം .
മദ്രാസിലേക്ക് TOUR പോയി .
തിരിച്ചു വരുമ്പോൾ ഒരു 'അടിപ്പടം' കാണണമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ പഴയ ഒരു ആക്ഷൻ തമിഴ് ഫിലിം കണ്ടു.
'ഇണൈന്ത കൈകൾ'...

(https://m.youtube.com/watch?v=fKM8AWuXzUQ)

ആ സിനിമയിൽ SONG , ക്ലൈമാക്സ് അടി ... ഒക്കെ ട്രെയിനിൽ ആയിരുന്നു.
കൂട്ടത്തിൽ ട്രെയിനിൽ കേറിയിട്ടുള്ളവർ കുറവായിരുന്നു .
SO , ബസ്സിൽ കേറിയ ഉടൻ , ഞാൻ ട്രെയിനിൽ പോയ ബഡായി പറയാൻ തുടങ്ങി.
സിനിമയും എന്റെ ട്രെയിൻ യാത്രയും കേട്ടപ്പോൾ FRIENDS ന് ട്രെയിനിൽ കേറണം.
നിങ്ങളെല്ലാരും ഒരുമിച്ചു " ട്രെയിനിൽ പോകണം " എന്ന് വിളിച്ചു പറയുക .
മാഷ് കേൾക്കണം , എന്നാൽ ആരാണ് പറഞ്ഞതെന്ന് മനസ്സിലാക്കരുത് , എന്ന് പറഞ്ഞിട്ട് ഞാൻ മെല്ലെ മുന്നിലോട്ടു പോയി മാന്യനായി ഇരുന്നു.
"'ട്രെയിനിൽ പോകണം ..., ട്രെയിനിൽ പോകണം'".... കുട്ടികൾ ഒരുമിച്ചു പറഞ്ഞു.
രണ്ടാമത് പറഞ്ഞപ്പോൾ  ഒരുവനെ മാഷ് കണ്ടു.
അവൻ എന്നെ കാണിച്ചു കൊടുത്തു.

"ആർക്കാടാ ട്രെയിനിൽ പോണ്ടത് ?"
മാഷ് എന്റടുത്തേക്കു വന്നപ്പോൾ പെട്ടെന്ന് ബസ് നിർത്തി.
ഒരു പോലീസ് ജീപ്പ് ബസ് തടഞ്ഞിരുന്നു.
മാഷ് & ഡ്രൈവർ ..ഇറങ്ങിപ്പോയി 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം വന്നു എല്ലാവരോടും ഇങ്ങനെ പറഞ്ഞു .

"നിങൾ ആഗ്രഹിച്ചത് പോലെ നമ്മുക്ക് ട്രെയിനിൽ പോകാം...".😪
അന്ന് എല്ലാരും എന്നെ തുറിച്ചു നോക്കി . .. 🧐ഒരാളും ഒന്നും പറഞ്ഞില്ല...😷

ബസ്‌ ന്റെ TOUR PERMIT കഴിഞ്ഞിരുന്നു .പോലീസ്‌കാർ നമ്മളെ ട്രെയിനിൽ ഒരു സ്ലീപ്പർ കോച്ച് ഇൽ കേറ്റി വിട്ടു.

....I NVR LIEEE .....😇

സത്യരാജ് ;
സത്യം മാത്രം പറയുന്ന & പറഞ്ഞതെല്ലാം സത്യം ആകുന്ന 'രാജ രാജ്' 😎

No comments:

Post a Comment